തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സിനിമയെക്കുറിച്ച് തുറന്നു പറഞ്ഞ് ധർമജൻ. പ്രിയദർശൻ – മോഹൻലാൽ ടീമിന്റെ ‘മിഥുനം’ എന്ന സിനിമയാണ് തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സിനിമയെന്നും, ‘കിലുക്ക’ത്തിലെ ഇന്നസെന്റിന്റെ കിട്ടുണ്ണിയും, തിലകന്റെ കഥാപാത്രവും തമ്മിലുള്ള സീനുകളാണ് താൻ ഏറ്റവും കൂടുതൽ തവണ ആവർത്തിച്ചു കാണാറുള്ളതെന്നും ധർമജൻ റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ
പറയുന്നു.
“എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സിനിമ ലാലേട്ടന്റെ ‘മിഥുന’മാണ്. എനിക്ക് തോന്നുന്നത് ആ സിനിമ ബോക്സ് ഓഫീസ് പരാജയമെന്നാണ്.
അത് പോലെ ഞാൻ ഏറ്റവും കൂടുതൽ ആവർത്തിച്ച് കണ്ടിട്ടുള്ള സീൻ കിലുക്കത്തിലെ ഇന്നസെന്റിന്റെ കഥാപാത്രവും, തിലകൻ സാറിന്റെ കഥാപാത്രവും തമ്മിലുള്ള വഴക്കാണ്. ആ സിനിമയിൽ അവർ ഒന്നിച്ചുള്ള കോമ്പിനേഷൻ രംഗങ്ങളെല്ലാം തന്നെ മനോഹരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക