അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ട്. ടെക്സസിലെ ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു. അപകടം നടന്നത് ഫോര്‍ത്ത് വെര്ത്തിന് സമീപമുള്ള ഐ-35 ഡബ്ല്യു ഹൈവേയിലാണ്. നിരവധിയാളുകളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപകടം പറ്റിയവരുടെ കൃത്യമായ കണക്ക് ഇതുവരെയും ലഭ്യമായിട്ടില്ല.
വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തി സ്ക്രീന്‍ ഷോട്ടെടുത്ത് ഭീഷണി; കുണ്ടറ സ്വദേശി അറസ്റ്റിൽ
സംഭവ സ്ഥലത്തുതന്നെ നിരവധിയാളുകള്‍ക്ക് വൈദ്യസഹായം നല്കാന് സാധിച്ചു. ധാരാളം ട്രക്കുകള്‍ അപകടത്തില്‍പ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗത കുറക്കാൻ കാരണമായി. പ്രാഥമിക റിപ്പോര്‍ട്ട് പ്രതികൂല കാലാവസ്ഥയും മഞ്ഞും മഴയുമാണ് അപകടത്തിന് കാരണമെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക