പ്രധാനമന്ത്രിയുടെ ഏകദിന പര്യടനം ബിജെപിയുടെ തിരഞ്ഞെടുപ്പൊരുക്കങ്ങൾക്ക് ആവേശമേകും. അമ്പലമുകളില്‍ നടക്കുന്ന നിർണായക പാർട്ടി കോർ കമ്മിറ്റിയോഗത്തിൽ പങ്കെടുക്കും. കേരളത്തിൽ നേട്ടമുണ്ടാക്കാനുള്ള പ്രചാരണതന്ത്രങ്ങൾ മോദി മുന്നോട്ടുവയ്ക്കും. കൂടുതൽ ദേശീയ നേതാക്കൾ വരും ദിവസങ്ങളിൽ കേരളത്തിൽ എത്തും.
മലയാളനാട്ടിൽ തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങി തുടങ്ങി. അധികാരത്തിലേറാൻ അടവുകൾ പയറ്റി യു.ഡി.എഫിന്റെ ഐശ്വര്യകേരള യാത്ര പാതി വഴി പിന്നിട്ടു. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഇടത് മുന്നണിയും കളത്തിലിറങ്ങി കളിതുടങ്ങി. രാജ്യം ഭരിക്കുന്ന പാർട്ടി എന്തിന് കാത്ത് നിൽക്കണം.
കെ. സുരേന്ദ്രന്റെ വിജയയാത്ര വിജയയാത്ര 21-ന് തുടങ്ങും. യാത്രക്ക് ആവേശമാകാൻ എത്തുകയാണ് മോദി. കൊച്ചിയിലെ വികസനപദ്ധതികളുടെ ഉദ്ഘാടനശേഷമാണ് നെടുമ്പാശേരിയിൽ ബിജെപിയുടെ നിർണ്ണായക കോർകമ്മിറ്റി യോഗം. സംസ്ഥാനഘടകത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ മോദി വിലയിരുത്തും. തിരഞ്ഞെടുപ്പിൽ ഇനി പയറ്റേണ്ട തന്ത്രങ്ങൾ, മോദി നേതൃത്വത്തിനു മുന്നിൽ വയ്ക്കും. ആദ്യം ദേശീയ അധ്യക്ഷൻ എത്തി, പിന്നാലെ പ്രധാനമന്ത്രി, വിജയയാത്ര ഉദ്ഘാടനം ചെയ്യുന്നത് യോഗി ആദിത്യനാഥ് സമാപനവേളയിൽ അമിത് ഷാ, അങ്ങനെ ദേശീയ നേതാക്കളുടെ പടതന്നെ കേരളത്തിലേക്കെത്തും.
സംസ്ഥാന ഘടകത്തിൽ തുടരുന്ന സംഘടനാ പ്രശ്നങ്ങൾ മറന്ന് ഒറ്റകെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ദേശീയ നേതൃത്വം ഒരേ സ്വരത്തിൽ കേരളത്തിലേക്ക് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക