ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. അതോടെ മരിച്ചവരുടെ എണ്ണം 40 ആയി.ഇനി 164 പേരെയാണ്കണ്ടെത്താനുള്ളത്.
ദുരന്തനിവാരണ സേനയ്ക്ക് തപോവൻ തുരങ്കത്തിനുള്ളിൽ 130 മീറ്ററോളം എത്തിച്ചേരാൻ സാധിച്ചുവെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ അറിയിച്ചു. രക്ഷാപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക