ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ജയത്തോടെ സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയം നേടിയ ക്യാപ്റ്റന്‍ എന്ന ധോണിയുടെ റെക്കോഡിനൊപ്പമെത്തി വിരാട് കോഹ്ലി. ധോണിയും കോഹ്ലിയും നാട്ടില്‍ ഇന്ത്യയെ 21 വീതം ടെസ്റ്റുകളിലാണ് ജയത്തിലേക്ക് നയിച്ചത്.
30 ടെസ്റ്റുകളില്‍ നിന്നാണ് ധോണി 21 ജയത്തിലെത്തിയതെങ്കില് കോഹ്ലിയ്ക്ക് വേണ്ടിവന്നത് 28 ടെസ്റ്റുകളാണ്.
0- ഇന്ത്യയ്ക്കെതിരെ ആദ്യമായി റൂട്ടിന് ടെസ്റ്റില്‍ അര്‍ധസെഞ്ച്വറി നേടാനാകാതെ പോയ മത്സരമാണ് കഴിഞ്ഞത്.
2- തവണയാണ് അശ്വിന് ടെസ്റ്റില്‍ സെഞ്ച്വറിയും എട്ട് വിക്കറ്റോ അതില്‍ കൂടുതലും നേടുന്നത്. 2011 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അശ്വിന് 103 റണ്‍സും ഒമ്പത് വിക്കറ്റും നേടിയിരുന്നു.
9- അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യയുടെ ഒമ്പതാമത്തെ ബൗളറാണ് അക്സര്‍ പട്ടേല്‍. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇടംകൈയന്‍ സ്പിന്നറും.
10 തവണയാണ് ബെന്‍ സ്റ്റോക്സിനെ അശ്വിന് ടെസ്റ്റില്‍ പുറത്താക്കുന്നത്. ഇതോടെ ടെസ്റ്റില്‍ അശ്വിന് ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയവരുടെ പട്ടികയില്‍ വാര്‍ണറെ കൂടാതെ സ്റ്റോക്സുമായി. ഇരുവരേയും 10 തവണ പുറത്താക്കി. അലിസ്റ്റര്‍ കുക്കിനെ 9 തവണയും അശ്വിന് പുറത്താക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക