നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരും. ഹരിപ്പാട് െഎശ്വര്യകേരള യാത്രാവേദിയില്‍ ഇന്നെത്തും. കോണ്‍ഗ്രസിലെ യുവനേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി രമേശ് പിഷാരടി ചര്‍ച്ച നടത്തി.
രമേശ് പിഷാരടിയുടെ ഉറ്റസുഹൃത്തായ ധര്മജന് വര്‍ഷങ്ങളായി സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഷാഫി പറമ്പില്‍, പി.സി.വിഷ്ണുനാഥ്, ഹൈബി ഈഡന്, കെ.എസ്.ശബരീനാഥന് തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയതായി പിഷാരടി സ്ഥിരീകരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തിലാകും അംഗത്വം സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക