തിരുവനന്തപുരം: വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് തീകൊളുത്തിയ ആൾ മരിച്ചു. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി സനിലാണ്(37) മരിച്ചത്.ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം. ഇന്നലെ വൈകുന്നേരമായിരുന്നു സനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സനിൽ കോൺഗ്രസ് വിമതനായിട്ട് മത്സരിച്ചിരുന്നു. മത്സരിച്ചതിന്റെ പേരിൽ വീട്ടിലെ വൈദ്യുതിവരെ മുടക്കിയെന്നാണ് സനിലിന്റെ മരണമൊഴി.
എന്നാൽ മാസങ്ങളായി വൈദ്യുതി ബിൽ അടച്ചിട്ടില്ലെന്നാണ് കെ എസ് ഇ ബി നൽകുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക