ആറ്റുകാൽ പൊങ്കാല വെള്ളിയാഴ്ച തുടങ്ങും. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചായിരിക്കും ഇത്തവണ പൊങ്കാല നടക്കുക. കോവിഡ് സാഹചര്യം മുൻനിർത്തി ക്ഷേത്രപരിസരത്തോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാൻ അനുവാദമുണ്ടാകില്ല
പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്ത് ഇനി കിരൺ ബേദിയില്ല , ഗവർണർക്ക് അധിക ചുമതല
എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ദർശനത്തിന് ഭക്തർക്ക് അനുവാദം നൽകിയിട്ടുണ്ട്. ഫെബ്രുവരി 27നാണ് പൊങ്കാല നടക്കുന്നതെങ്കിലും ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമായിരിക്കും ചടങ്ങ്. ഭക്തജനങ്ങൾക്ക് ആവശ്യമെങ്കിൽ വീടുകളിൽ പൊങ്കാലയിടാമെന്നും അറിയിച്ചിട്ടുണ്ട്.
സംഭവിച്ചത് വെബ്സൈറ്റിലെ ശ്രദ്ധക്കുറവ് ; രാജ്ദീപ് സര്‍ദേശായിക്കെതിരെ കേസെടുത്തില്ലെന്ന് സുപ്രിംകോടതി
പ്രതികരിക്കാൻ ഇവിടെ എഴുതുക