പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്ത് നിന്ന് കിരൺ ബേദിയെ നീക്കം ചെയ്തു. ഇനി തത്സ്ഥാനത്ത് കിരൺ ബേദി ഉണ്ടാകില്ല. പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് കിരൺ ബേദിയെ ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരിക്കുന്നത്.
സംഭവിച്ചത് വെബ്സൈറ്റിലെ ശ്രദ്ധക്കുറവ് ; രാജ്ദീപ് സര്‍ദേശായിക്കെതിരെ കേസെടുത്തില്ലെന്ന് സുപ്രിംകോടതി
കിരൺ ബേദിയെ നീക്കം ചെയ്തതിനാൽ ലെഫ്റ്റനന്റ് ഗവർണർ സ്ഥാനം തെലങ്കാന ഗവർണർക്ക് അധിക ചുമതലയായി നൽകി. തെലങ്കാന ഗവർണർ തമിളിസൈ സൗന്ദരരാജൻ പുതുച്ചേരിയുടെ അധിക ചുമതല കൂടി വഹിക്കും. ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേയ്ക്ക് പുതിയ നിയമനം ഉണ്ടാകുന്നത് വരെ ഇത് തുടരും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
കേരളത്തിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ ടെസ്റ്റ് കർശനമാക്കി കർണാടക
പ്രതികരിക്കാൻ ഇവിടെ എഴുതുക