ബെല്ലാരി രാജയായി മമ്മൂട്ടി തിളങ്ങിയ ചിത്രം രാജമാണിക്യവും സിനിമയിലെ അദ്ദേഹത്തിന്റെ കോസ്റ്റ്യൂമും മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചു.
ബെല്ലാരി രാജയുടെ കോസ്റ്റ്യൂം ഡിസൈനർ, വസ്ത്രാലങ്കാരത്തിൽ ദേശീയ അവാർഡ് നേടിയ എസ് ബി സതീശനായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് സതീശൻ.
കഥ കേട്ടപ്പോൾ ഒരുക്കിയിരുന്നത് പരുക്കനായ ചാരനിറത്തിലും, കറുത്തതുമായ വേഷങ്ങളായിരുന്നു. എന്നാൽ പിന്നീട് കളർഫുള്ളായ സിൽക്ക് ജുബ്ബയായാൽ എന്തെന്ന് മമ്മൂട്ടി ചോദിച്ചത്. മമ്മൂക്ക ഇങ്ങനെ പറഞ്ഞതോടെ അദ്ദേഹം അതിന് തയ്യാറായി.
ഏത് വേഷവും നന്നായി ഇണങ്ങുന്നയാളാണ് മമ്മൂട്ടിയെന്നും അതിനാൽ തന്നെ പുതിയ വേഷങ്ങൾ തയ്യാറാക്കാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നുമാണ് സതീശൻ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക