നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിൽ താമര തരംഗമുണ്ടാക്കാൻ കേന്ദ്ര നേതാക്കളെത്തുന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയോടനുബന്ധിച്ചാണ് ബിജെപിയുടെ താര പ്രചാരകർ കേരളത്തിലേക്ക് എത്തുന്നത്.
രാഷ്ട്രീയ ചാണക്യനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ മുതൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരെ കേരളത്തിലേക്ക് വിജയ യാത്രയ്ക്ക് വേണ്ടി എത്തുന്നുണ്ട്. കേന്ദ്ര നേതാക്കളെത്തുന്നതോടെ സുരേന്ദ്രന്റെ യാത്രയ്ക്ക് ദേശീയ ശ്രദ്ധ നൽകാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
അമിത് ഷായ്ക്ക് പുറമെ കേന്ദ്ര മന്ത്രിമാരായ നിർമ്മലാ സീതാരാമൻ, സ്മൃതി ഇറാനി, പ്രഹ്ലാദ് ജോഷി, വികെ സിംഗ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ദേശീയ വക്താക്കളായ മീനാക്ഷി ലേഖി, ഷാനവാസ് ഹുസൈൻ, യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ, പാർട്ടി തമിഴ്നാട് സംസ്ഥാന വൈസ് പ്രസിഡന്റ് അണ്ണാമലെ ഐ.പി.എസ്, സിനിമാ താരം ഖുശ്ബു സുന്ദർ എന്നിങ്ങനെ താരപ്രചാരകരുടെ നീണ്ട നിര തന്നെയാണ് കേരളത്തിലേക്ക് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക