തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ ബ്രോക്കർ പണി നിർത്തണമെന്ന് ഷാഫി പറമ്പിൽ . ഉദ്യോഗാർഥികളുമായി ചർച്ചക്കിരിക്കാൻ പിണറായി സർക്കാറിന് ഭയമാണെന്നും ഷാഫി കുറ്റപ്പെടുത്തി.
ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ചർച്ച നടത്തുന്നതിന് പകരം ഡി.വൈ.എഫ്.ഐ ചർച്ച നടത്തുന്നതിനെയാണ് ഷാഫി വിമർശിച്ചത്. ഡി.വൈ.എഫ്.ഐ സർക്കാറിന്റെ നിയമനം നടത്തുന്ന ഏജൻസിയാണോ എന്നും ഷാഫി പറമ്പിൽ ചോദിച്ചു. ആർജവമുള്ള മന്ത്രിമാരുണ്ടെങ്കിൽ ഉദ്യോഗാർഥികളെ ചർച്ചക്ക് വിളിക്കട്ടെ എന്നും ഷാഫി പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ചർച്ചക്ക് തയാറാകാത്ത സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രി ഉദ്യോഗാർഥികളുമായി ചർച്ച നടന്നത്. ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരാണ് ഡി.വൈ.എഫ്.ഐ ഓഫീസിലെത്തി നേതാക്കളുമായി ചർച്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക