തിരുവനന്തപുരം: ബിജെപി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അങ്ങനെയെങ്കില്‍ തിരുവനന്തപുരത്ത് മത്സരിക്കാനാണ് ആഗ്രഹമെന്ന് നടന് വിവേക് ഗോപന്. ബിജെപി ഔദ്യോഗിക അംഗത്വം ഫെബ്രുവരി 27ന് കെ സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയില്‍ സ്വീകരിക്കുമെന്നും വിവേക് ഗോപന് പറഞ്ഞു.
ചെറുപ്പം മുതല്‍ ബിജെപി അനുഭാവിയാണെന്ന് താരം പറഞ്ഞു. ഇ ശ്രീധരന് പോലെയുള്ള പ്രമുഖര്‍ പാര്‍ട്ടിയിലേക്ക് വന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. ദേശീയ പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നത് നാടിന് ഗുണം ചെയ്യുമെന്നും വിവേക് ഗോപന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക