എന്‍സിപിയില്‍ നിന്ന് പുറത്തുപോയ മാണി സി കാപ്പന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്നാണ് കാപ്പന്‍്റെ പുതിയ പാര്‍ട്ടിയുടെ പേര്. തിങ്കളാഴ്ച വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കാപ്പന് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.
കാപ്പന് തന്നെയാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്. ബാബു കാര്ത്തികേയന് ജനറല്‍ സെക്രട്ടറിയായിരിക്കും. നേരത്തെ എല്‍ഡിഎഫ് വിട്ട കാപ്പന് യുഡിഎഫില്‍ പ്രവേശിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. എന്‍സികെയെ ഘടകകക്ഷിയായി യുഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്നണി നേതൃത്വത്തെ അറിയിച്ചതായി കാപ്പന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക