ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കള്ളക്കാവിയുടുത്ത പൂച്ചസന്യാസിയാണെന്ന് മന്ത്രി എം.എം.മണിയുടെ അതിരൂക്ഷ വിമര്‍ശനം. വങ്കനും രാജ്യത്തേറ്റവും കഴിവു കെട്ടവനുമായ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നും മണിപറഞ്ഞു. ശ്രീനാരായണഗുരുവിനെക്കുറിച്ച് പറയാന്‍ യോഗി ആദിത്യനാഥിന് എന്ത് യോഗ്യതയാണുള്ളതെന്നും മണി ചോദിച്ചു.
കള്ള കാവിയുടുത്ത പൂച്ച സന്യാസിയാണ് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ പാവപ്പെട്ട ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നും എം എം മണി പറഞ്ഞു.
ലൗ ജിഹാദ് തടയാന്‍ കേരളം നടപടിയെടുത്തില്ലെന്നും തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. കാസര്‍കോട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന പ്രസംഗത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനും യു.ഡി.എഫിനുമെതിരെ അതിരൂക്ഷ വിമര്‍നമാണ് യോഗി നടത്തിയത്. കേരളത്തിലെ കൊവിഡ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ലോകം ഇന്ന് കേരളത്തിന്ഫെ പരാജയം കണ്ട് ചിരിക്കുകയാണെന്നും യോഗി വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക