കോട്ടയം: ജനഹൃദയങ്ങളിലേക്ക് കടന്നുചെല്ലാന്‍ സാധിച്ചതുകൊണ്ട് തന്നെ വിജയം സുനിശ്ചിതമാണെന്നും മാണി സി കാപ്പന്. ചുരുങ്ങിയ കാലയളവായിട്ടുപോലും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്താന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
താനൊരു ഇടഞ്ഞ കൊമ്ബനൊന്നുമല്ല, സാധാരണക്കാരന് മാത്രമാണ്. ഒരു മര്യാദക്കാരനായ മനുഷ്യനാണ് എന്നാണ് പാലായിലുളള റിപ്പോര്‍ട്ട്. പാലായില്‍ ജയിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട.
പാലാ നിയോജക മണ്ഡലത്തില്‍ ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാര്‍ ചെയ്തു. അതില്‍ മിക്കതും മുഖ്യമന്ത്രി നേരിട്ടിടപെട്ട് സഹായിച്ചതാണ്. പക്ഷെ പല ഭാഗത്തുനിന്നും ഭരണത്തിനെതിരെ ആരോപണങ്ങള്‍ ഇപ്പോള്‍ വരുന്നുവെന്നും കാപ്പന് ചൂണ്ടിക്കാട്ടി.
മാണി സാര്‍ പാലാ മുന്‍സിപ്പല്‍ ടൗണ്‍ കേന്ദ്രീകരിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെങ്കില്‍, ആ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും ആളുകള്‍ക്ക് അവകാശപ്പെട്ടതാണെന്ന തരത്തിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ താന്‍ നടത്തിയത്.
ഹൈറേഞ്ച് മേഖലയിലും സമീപ പഞ്ചായത്തുകളിലും വികസനം എത്തിക്കുകയുണ്ടായി. അതുകൊണ്ട് ആളുകള്‍ക്ക് സ്നേഹവും സന്തോഷവുമുണ്ടെന്നും മാണി സി കാപ്പന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക