25ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിലെ നാലാം ദിനത്തില്‍ എട്ട് മത്സര ചിത്രങ്ങള്‍ ഉള്‍പ്പടെ 23 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്. വിയറ്റ്നാം ചിതമായ റോം, അസര്ബൈജാന് ചിത്രം ഇന്‍ ബിറ്റ്വീന് ഡൈയിങ്, അലഹാഡ്രോ റ്റെലമാക്കോ സംവിധാനം ചെയ്ത ലോണ്‍ലി റോക്ക്, മറാത്തി ചിത്രം സ്ഥല് പുരാണ്, മോഹിത് പ്രിയദര്‍ശിയുടെ കൊസ, മെമ്മറി ഹൗസ്, ദേര്‍ ഈസ് നോ ഈവിള്‍ എന്നീ ചിത്രങ്ങള്‍ക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയും മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
വീട്ടില്‍ പോകാന്‍ ബസ് കിട്ടിയില്ല; ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് എടുത്തു കൊണ്ടുപോയി യുവാവ്
ലോക സിനിമാ വിഭാഗത്തില്‍ മോഹിത് പ്രിയദര്‍ശിയുടെ കൊസ, അനദെര്‍ റൗണ്ട്, നോവേയര് സ്പെഷ്യല്‍, ട്രൈഡിങ് ഇന്‍ ടു ദ വിന്‍ഡ്, സാറ്റര്‍ഡേ ഫിക്ഷന്‍ തുടങ്ങിയ ഒമ്പത് ചിത്രങ്ങളും ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ 12 ഃ 12 അണ് ടൈറ്റില്ഡുമാണ് പ്രദര്‍ശിപ്പിക്കുന്നത്. ചോലയ്ക്കു ശേഷം സനല്‍ കുമാര്‍ ശശിധരന് അണിയിച്ചൊരുക്കിയ കയറ്റം, രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്ത ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് എന്നീ ചിത്രങ്ങള്‍ മലയാള സിനിമ വിഭാഗത്തിലും പ്രദര്‍ശിപ്പിക്കും.
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി, അഭിനേതാവ് അനില്‍ നെടുമെങ്ങാട് എന്നിവരോടുള്ള ആദരമായി അയ്യപ്പനും കോശിയും, അര്‍ജന്റീനിയന്‍ സംവിധായകന് ഫെര്‍ണാണ്ടോ സോളനാസിന് ആദരം അര്‍പ്പിച്ചുകൊണ്ട് ദി സൗത്തും നാലാം ദിവസം മേളയില്‍ പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക