വയലാറിലെ ആർഎസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ ആറുപേര്‍ പിടിയില്‍. പിടിയിലായത് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് സൂചന. വയലാര്‍ സ്വദേശിയായ നന്ദു ആർ.കൃഷ്ണയാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ ആര്‍എസ്എസ് സംഘര്‍ഷത്തിലാണ് നന്ദുവിന് വെട്ടേറ്റത്.
മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ ഹർത്താൽ ആലപ്പുഴയിൽ പുരോഗമിക്കുകയാണ് . വയലാര്‍ മേഖലയില്‍ പൊലിസ് സുരക്ഷ വർധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക