നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയാകുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സംസ്ഥാന അധ്യക്ഷന്‍ നയിച്ച വിജയയാത്ര വലിയ മുതല്‍ക്കൂട്ടാകും. വിജയസാധ്യത പരിഗണിച്ചാകും സ്ഥാനാര്‍ഥി നിര്‍ണയമെന്നും മുരളീധരന് വ്യക്തമാക്കി.
കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മികച്ച മുന്നേറ്റം നടത്തും. തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിയും എന്‍ഡിഎയും പൂര്‍ണസജ്ജമാണ്.ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടി എന്‍ഡിഎ നിയമസഭയില്‍ നിര്‍ണായക ശക്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക