ഭോപ്പാല്‍: പതിനൊന്നുകാരിയെ ഒരു വര്‍ഷത്തിലേറെയായി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ക്രൂര സംഭവം നടന്നത്.
ഇരയായ പെണ്‍കുട്ടിയും അമ്മയും നല്കിയ പരാതിയിലാണ് പോലീസ് നടപടി.ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഒരു വര്‍ഷം മുമ്പ് അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് അച്ഛന് തന്നെ ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.
ഈ സമയത്ത് കുട്ടിയുടെ ഇളയ സഹോദരങ്ങളും വീട്ടില്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ മരണത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ അവരുടെ വീട്ടില്‍ താമസിക്കാന്‍ അയച്ചിരുന്നു. ഈ സമയത്തും അച്ഛന് പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.മദ്യപിച്ച് വീട്ടിലെത്തിയ ഭര്‍ത്താവ് മകളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മയും പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക