പി.ഡി.പി നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചുള്ള അന്വഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യുന്നതിനായി മാർച്ച് പതിനഞ്ചിന് ഡൽഹിയിലുള്ള ആസ്ഥാനത്ത് എത്തിച്ചേരണമെന്ന് അറിയിച്ചുകൊണ്ടാണ് മുഫ്തിക്ക് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയിരിക്കുന്നത്.
രാഷ്ട്രീയ വൈര്യത്തിലായിരുന്ന ഫറൂഖ് അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസ് ഉൾപ്പടെയുള്ളവരുമായി കൈകോർത്ത് ‘പീപിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ’ എന്ന സഖ്യം രൂപീകരിക്കുന്നതിൽ മുന്നിൽ നിന്നിരുന്നു മുഫ്തി. ജമ്മു കശ്മീർ വിഭജനത്തെ തുടർന്ന് ഒരു വർഷത്തെ വീട്ടുതടങ്കലിൽ കഴിഞ്ഞ മെഹ്ബൂബ മുഫ്തിയെ കഴിഞ്ഞ ഒക്ടോബറിലാണ് പുറത്തുവിട്ടത്. പുറത്തു വന്നതിനുശേഷമാണ് സഖ്യം രൂപീകരിക്കുന്നതിന് മുഫ്തി മുന്നോട്ട് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക