മലയാളികളുടെ മനസിലെ നൊമ്പരമാണ് എന്നും കലാഭവൻ മണി.ഒരു ഞെട്ടലോടെയായിരുന്നു കലാഭവൻ മണിയുടെ വിയോഗ വാര്‍ത്ത എല്ലാവരും കേട്ടത്.
ഇന്ന് കലാഭവൻ മണിയുടെ ഓര്മ ദിനത്തില്‍ അനുസ്മരിച്ച് താരങ്ങള്‍ രംഗത്ത് എത്തുകയാണ്. താരങ്ങള്‍ കലാഭവൻ മണിയുടെ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒറ്റ വരിയിലാണ് ഒരായിരം ഓര്‍മകളുമായി പൃഥ്വിരാജ് രംഗത്ത് എത്തിയിരിക്കുന്നത്.
മണി ചേട്ടൻ എന്ന് മാത്രമാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്. കലാഭവൻ മണി വിവാഹ വേഷത്തിലുള്ള പൃഥ്വിരാജിനെ കെട്ടിപ്പിടിക്കുന്ന ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെ പേര് കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക