തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം വിജയന് തോമസ് രാജിവച്ചു. സോണിയാ ഗാന്ധിക്ക് രാജിക്കത്ത് അയച്ചതായി വിജയന് തോമസ് പറഞ്ഞു. തന്റെ നിലപാട് നാളെ പ്രഖ്യാപിക്കുമെന്നും വിജയന് തോമസ് പറഞ്ഞു.
നേമം സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതോടെ സീറ്റ് കിട്ടാത്ത കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനയുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക