ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കാര്യമായ സംഭാവനകള്‍ നല്കിയില്ലെങ്കിലും ടീമിന്റെ കാര്യത്തിലുള്ള കോഹ്ലിയുടെ ശ്രദ്ധയെ പുകഴ്ത്തി പരിശീലകന് രവി ശാസ്ത്രി. ടീമിന്റെ വിജയത്തില്‍ കോഹ്ലി വഹിച്ച പങ്ക് അവഗണിക്കാനാവില്ലെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി.
‘ടീമിന്റെ കാര്യത്തില്‍ കോഹ്ലി വഹിക്കുന്ന പങ്ക് ഒരുപാട് ആളുകള്‍ മറക്കുന്നു. പ്രൊഫഷണലിസം, ജോലിയിലെ നൈതികത, വിശ്വാസം, ഫിറ്റ്നസ് എന്നിവയിലൊന്നും കോഹ്ലി യാതൊരു ഒഴികഴിവുകള്‍ക്കും നില്‍ക്കില്ല. ഇതെല്ലാം ടീമിനെ സഹായിച്ചിട്ടുണ്ട്. ഇത്രയും സ്പിരിറ്റും സഹവര്‍ത്തിത്തവും നിറഞ്ഞ ഒരു ടീം ഞാന്‍ കണ്ടിട്ടില്ല. പരിശീലകനെന്ന നിലയില്‍ എന്റെ കുട്ടികളുടെ കാര്യത്തില്‍ എനിക്ക് അതിയായ അഭിമാനമുണ്ട്,’ ശാസ്ത്രി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 28.67 ശരാശരിയില്‍ വെറും 172 റണ്‍സ് മാത്രമേ കോഹ്ലിക്ക് നേടാന്‍ സാധിച്ചുള്ളൂ. ഒരു വര്‍ഷത്തിലേറെയായി ഒരു അന്താരാഷ്ട്ര സെഞ്ചവറി പോലുമില്ലാതെയാണ് കോഹ്ലിയുടെ കരിയര്‍ മുന്നോട്ടു പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക