സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്കാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായി പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി. സ്വപ്ന സുരേഷിന്റെ സുരക്ഷാചുമതല ഉണ്ടായിരുന്ന പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സിജി വിജയന് എന്ന ഉദ്യോഗസ്ഥയാണ് മൊഴി നല്‍കിയത്.
നേരത്തെ പുറത്തുവന്ന സ്വപ്നയുടെ സംഭാഷണത്തിന്റെ ശബ്ദരേഖയില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായി പരാമര്‍ശമുണ്ടായിരുന്നു. ഈ ശബ്ദരേഖ പുറത്തുവന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഈ സംഘത്തോടാണ് പൊലീസുകാരി മൊഴി നല്‍കിയിരിക്കുന്നത്.
എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ സ്വപ്ന ഉണ്ടായിരുപ്പോള്‍ അവരുടെ സുരക്ഷാ ചുമതലയായിരുന്നു സിജി വിജയന് ഉണ്ടായിരുന്നത്. സ്വപ്നയെ ചോദ്യംചെയ്യുന്ന സമയത്തൊക്കെ താന്‍ അടുത്തുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ പേര് പറയാനായി ഇ ഡി സ്വപ്നയെ നിര്‍ബന്ധിച്ചു. ചോദിക്കുന്ന ചോദ്യങ്ങളില്‍ പലതിലും മുഖ്യമന്ത്രിയുടെ പേര് മനപ്പൂര്‍വ്വം ഉള്‍പ്പെടുത്തി. വളരെ നിര്‍ബന്ധിച്ചാണ് സ്വപ്നയെക്കൊണ്ട് ഉദ്യോഗസ്ഥര്‍ സംസാരിപ്പിച്ചത്.
ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടയില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നിരന്തരം ഫോണ്‍കോളുകള്‍ വന്നിരുന്നു.എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യംചെയ്യലിനിടയില്‍ സ്വപ്നയുടെ മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും പൊലീസുകാരിയുടെ മൊഴിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക