പ്രഖ്യാപനം മുതല്ക്കേ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് ദ് പ്രീസ്റ്റ്. മമ്മൂട്ടിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. മഞ്ജു വാര്യരും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്രതാരങ്ങളാണ് മമ്മൂട്ടിയും മഞ്ജു വാര്യരും.മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും.
എന്നാല്‍ ദ് പ്രീസ്റ്റ് എന്ന ചിത്രത്തിലെ ഒരു രഹസ്യം വെളിപ്പെടുത്തിയിരിയ്ക്കുകയാണ് മമ്മൂട്ടി. മഞ്ജു വാര്യരും താനും സിനിമയിലെ ഒരു സീനില്‍ മാത്രമേ ഒരുമിച്ചെത്തുന്നുള്ളൂ എന്ന് മമ്മൂട്ടി പറയുന്നു.
ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ഇരു താരങ്ങളും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ നിഷ്കളങ്കമായ മറുപടി.
‘ഞങ്ങള്‍ ഒരു സീനിലേ ഒരുമിച്ചുള്ളൂ. പക്ഷേ അതൊരു വലിയ സീനാണ്’ മമ്മൂട്ടി പറഞ്ഞു. ഇത് പറഞ്ഞയുടനേ ‘അത് പറയേണ്ട അല്ലേ കൈയീന്നു പോയല്ലോ ആന്റോ’ എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക