ഏലൂർ : പാതാളത്ത് ഗോഡൗണിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറി ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ പിന്നോട്ടു നീങ്ങി പെരിയാറിൽ പതിച്ചു.
മൾട്ടിവുഡ് കയറ്റി സ്വകാര്യ ഗോഡൗണിൽ പാർക്ക് ചെയ്തിരുന്ന കണ്ടെയ്നർ ലോറിയാണ് അപകടത്തിൽ പെട്ടത്.
ലോറിയുടെ ഹാൻഡ്ബ്രേക്ക് ഇടാതെയാണു ഡ്രൈവർ പോയതെന്നു പറയുന്നു. പിന്നോട്ടുരുണ്ട ലോറി മതിൽക്കെട്ടു തകർത്താണ് പുഴയിൽ പതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക