തിരുവനന്തപുരം: സീറ്റ് ലഭിക്കാത്തതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം തുടരുന്നു. ആറന്മുളയില് സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ഡിസിസി മുന്‍ പ്രസിഡന്റ് പി മോഹന്‍രാജ് പാര്‍ട്ടി പദവികള്‍ രാജിവച്ചു.
കെപിസിസി പ്രസിഡന്റ് രമണി പി നായരും സ്ഥാനം രാജിവച്ചു. വാമനപുരം മണ്ഡലത്തില്‍ രമണിയെ പരിഗണിച്ചിരുന്നു.പിന്നീട് ആനാട് ജയന് സീറ്റ് നല്‍കുകയായിരുന്നു. ആറന്മുളയില് കെ ശിവദാസന്‍ നായര്‍ക്കാണ് സീറ്റ് കൊടുത്തത്.
വൈപ്പിനില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ലതിക സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ തല മുണ്ഡനം ചെയ്താണ് ലതിക പ്രതിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക