ബത്തേരി മണ്ഡലത്തില്‍ സി.കെ. ജാനു എന്‍ഡിഎ സ്ഥാനാർഥിയാകും. സ്ഥാനാര്‍ഥിയാവാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെട്ടെന്ന് ജാനു പറഞ്ഞു. പ്രാദേശികമായ എതിര്‍പ്പുകള്‍ പരിഹരിക്കേണ്ടത് ബി.ജെ.പിയാണെന്നും അവർ വ്യക്തമാക്കി.
കൽപറ്റയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജനാധിപത്യ രാഷ്ട്രീയ സഭ സെക്രട്ടറി പ്രദീപ് കുന്നുങ്കരയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിൽ ബത്തേരിയിൽ മത്സരിച്ച സി.കെ. ജാനു 27920 വോട്ടുകൾ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക