ചരിത്രപരമായ തീരുമാനവുമായി ഹൈക്കോടതി. വനിതാ വിഭാഗം എൻ.സി.സിയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിനും പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹീന ഹനീഫ എന്ന ട്രാൻസ്ജെൻഡർ യുവതി നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ തീരുമാനമുണ്ടായത്.
2,000 രൂപ നോട്ടുകൾ ഇപ്പോൾ അച്ചടിക്കുന്നില്ല, വിശദീകരണവുമായി സർക്കാർ
ഹർജിക്കാരിക്ക് വനിതാ വിഭാഗം എൻ.സി.സിയിൽ ചേർന്ന് പ്രവർത്തിക്കുവാൻ അനുമതി നൽകി ഉത്തരവാകുകയായിരുന്നു. ലിംഗ വ്യത്യാസം വരുത്തിയാൽ പിന്നീട് ചേരാനാകില്ലെന്ന എൻ.സി.സിയുടെ വാദം തള്ളിയാണ് കോടതി നിർണായക തീരുമാനം കൈക്കൊണ്ടത്. ഉത്തരവ് പ്രകാരം ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് എൻ.സി.സിയിൽ അവർ സ്വയം വിശേഷിപ്പിക്കപ്പെടുന്ന വിഭാഗത്തിൽ ചേർന്നു പ്രവർത്തിക്കാൻ അവസരം ഉണ്ടാകും.
‘ഇത് എന്റെ അവസാന പോസ്റ്റായിരിക്കും’ ; സമൂഹമാധ്യമങ്ങളോട് വിടപറഞ്ഞ് ആമിർ ഖാൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക