ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർഥി ധർമ്മജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. തുറന്ന ജീപ്പിൽ സുഹൃത്ത് രമേശ് പിഷാരടിക്കൊപ്പമാണ് ധർമ്മജനെ പ്രവർത്തകർ മണ്ഡലത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. തുറന്ന ജീപ്പിൽ കൈവീശി കാട്ടി സ്ഥാനാർഥി ധർമ്മജൻ.
സുഹൃത്തിന് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് രമേഷ് പിഷാരടിയും ഒപ്പം. ജീപ്പിന് മുന്നിലും പുറകിലുമായി നൂറിലധികം പ്രവർത്തകരുടെ ബൈക്ക് റാലി. ഇരുവരെയും കാണാൻ റോഡിനിരുവശവും വീട്ടമ്മമാർ അടക്കം തടിച്ചു കൂടി.
പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത കൺവെൻഷൻ ഹാളും നിറഞ്ഞു കവിഞ്ഞു. ആത്മവിശ്വാസം കൂടിയെന്ന് ധർമജൻ. ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചില്ലെന്ന് രമേശ് പിഷാരടി. കൺവെൻഷന് ശേഷം ബഹുജന റാലിയോടെയാണ് ആദ്യദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക