കോവിഡ് കേസുകൾ വര്‍ധിച്ച പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.പ്രവർത്തനങ്ങൾ ശക്തമായി തുടരണം. അമിത ആത്മവിശ്വാസം വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.മൈക്രോ കണ്ടെയ്ന്മെന്റ് സോണുകൾ തിരിക്കണം. മാസ്ക് നിർബന്ധമാണ്.
വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല |
കോവിഡ് കേസുകൾ വർധിക്കാതിരിക്കാൻ ശ്രമിക്കണം. വാക്സിൻ ഉപയോഗം കൃത്യമായിരിക്കണം ചെറിയ നഗരങ്ങളിൽ പരിശോധന വർധിപ്പിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് രേഖപ്പെടുത്തുന്നത്. . പ്രതിദിനം പതിനായിരം കേസുകൾ രേഖപ്പെടുത്തിയിരുന്നിടത്ത് കാൽ ലക്ഷത്തോളം കേസുകളാണ് റിപ്പോ൪ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, കർണാടക, തമിഴ്നാട് തുടങ്ങി 5 സംസ്ഥാനങ്ങളിലായാണ് രാജ്യത്തെ 80%ത്തോളം കേസുകളുമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക