ന്യൂഡല്‍ഹി: തന്റെ എല്ലാ കഴിവും ഉപയോഗിച്ച് ശോഭ സുരേന്ദ്രനെ നിയമസഭയിലേക്കെത്തിക്കാന്‍ പരിശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു. കൂടാതെ ശോഭയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും മുരളീധരന് വ്യക്തമാക്കി.
മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്
‘കഴക്കൂട്ടത്ത് ഞാന്‍ കഴിഞ്ഞ തവണ ഏഴായിരം വോട്ടിനാണ് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ആ ഏഴായിരം വോട്ടിന്റെ വിടവ് നികത്തി വിജയിക്കാന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ഥി വരണമെന്നാണ് ഞാനുള്‍പ്പടെയുള്ളവര്‍ക്കുള്ളത്. ശോഭാ സുരേന്ദ്രന് അതിന് അനുയോജ്യമായ സ്ഥാനാര്‍ഥിയാണ്. ഞാനവരെ വിളിച്ച് എല്ലാ ആശംസകളും നേര്‍ന്നു’- മുരളീധരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക