മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുമെന്ന് റിപ്പോർട്ട്. സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
ഹർജിയിലെ ആവശ്യം അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നുമാണ്. സംഘടന സുപ്രീംകോടതിയെ സമീപിച്ചത് കേരള ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക