ദി പ്രീസ്റ്റിന്റെ വിജയാഘോഷവുമായി ബന്ധപെട്ടു നടന്ന പത്രസമ്മേളനത്തിൽ മമ്മൂട്ടിയെ നോക്കിയിരിക്കുന്ന നിഖില വിമലിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മമ്മൂട്ടി ഉത്തരം പറയവേയാണ് നിഖില താരത്തെ നോക്കിയിരുന്നത്. നിഖിലയുടെ ഈ നോട്ടം ട്രോളന്മാർ ഏറ്റെടുത്തിരുന്നു.
ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിഖില. റേഡിയോ മിർച്ചിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നോട്ടത്തിന് പിന്നിലുള്ള കഥ നിഖില വെളിപ്പെടുത്തിയത്.
‘ഞാൻ അത്യാവശ്യം വായ് നോക്കുന്ന ആളാണ്. പക്ഷെ മ്മൂക്കയെ ഞാൻ വായ് നോക്കിയത് ആയിരുന്നില്ല. മമ്മൂക്ക സംസരിച്ചുകൊണ്ടിരുന്നത് ഞാൻ കേട്ടിരുന്ന ഒരു മോമെന്റ് ആയിരുന്നു. അത് ആ ടൈമിങ്ങിൽ എടുത്തത് കൊണ്ട് വായിൽ നോക്കുന്നത് പോലെയായി പോയി. അത് ബിജിഎമ്മൊക്കെ ഇട്ടു ആളുകൾ ആഘോഷിച്ചു’, നിഖില പറയുന്നു.
വിഷയത്തിൽ ഐശ്വര്യ ലക്ഷ്മി ഉൾപ്പടെയുള്ളവർ നിഖിലയെ ട്രോളിയിരുന്നു. ‘ഈ ട്രോള് ഞാനും പങ്കുവെക്കുന്നു, കൊല്ലരുത്” എന്നായിരുന്നു ട്രോളിന് ഐശ്വര്യ നൽകിയ കമന്റ്.
പ്രീസ്റ്റിൽ ജെസ്സി എന്ന അധ്യാപികയുടെ വേഷമാണ് നിഖില അവതരിപ്പിച്ചത്. നടിയുടെ ഈ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക