തന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന തന്റെ സിനിമയില്‍ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി അഭിനയിക്കില്ലെന്ന് പറഞ്ഞതായി സംവിധായകന് അലി അക്ബര്‍. ഫേസ്ബുക്കില്‍ ‘ഒരു സീനിലെങ്കിലും സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം ഇക്കാ’ എന്ന കമന്റിന് മറുപടി പറയവേയാണ് സുരേഷ് ഗോപി തന്റെ സിനിമയില്‍ അഭിനയിക്കാന്‍ വിസമ്മതിട്ട കാര്യം അലി അക്ബര്‍ പറഞ്ഞത്.
‘പുള്ളി അഭിനയിക്കില്ല മതേതരത്വം തകര്‍ന്നാലോ?’ എന്നായിരുന്നു ആദ്യ പ്രതികരണം. സുരേഷ് ഗോപി ശരിക്കും നോ പറഞ്ഞോ എന്ന ചോദ്യം വീണ്ടും ഉണ്ടായപ്പോള്‍ അതെ എന്നായിരുന്നു അലി അക്ബറിന്റെ മറുപടി.
1921 പുഴ മുതല്‍ പുഴ വരെയുടെ ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ പൂര്‍ത്തിയായി. ആദ്യ ഷെഡ്യൂളിലെ എഡിറ്റിങ് പരിപാടികള്‍ ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്. വയനാട്ടിലെ എല്ലാ ഭാഗത്തും ചിത്രീകരണം നടത്തിയിരുന്നു.
കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ ഇനി രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിക്കുകയുള്ളു. വയനാട്ടില്‍ ചിത്രീകരണത്തിനിടെ സഹായിച്ച എല്ലാ നാട്ടുകാര്‍ക്കും അലി അക്ബര്‍ നന്ദി അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക