പേളി മാണിയ്ക്കും ശ്രീനിഷിനും പെൺകുഞ്ഞ് പിറന്നു. ശ്രീനിഷ് തന്നെയാണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പേളിയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ശ്രീനിഷ് അറിയിച്ചു.
ദൈവം അയച്ച സമ്മാനം ഞങ്ങൾ സന്തോഷത്തോടെ അറിയിക്കുന്നു. എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും അടിപൊളിയായിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി.
പേളി മാണി കുഞ്ഞിനൊപ്പമുള്ള ചിത്രവും ഫേസ്ബുക്കിലൂടെ പങ്കുവെയ്ച്ചിട്ടുണ്ട്. ‘പെൺകുഞ്ഞാണ്. ഈ നിമിഷം നിങ്ങൾക്കൊപ്പം പങ്കുവെക്കുന്നു. ഞങ്ങൾ ഒന്നിച്ചുള്ള ആദ്യ ചിത്രം. ഞങ്ങൾ ഇരുവരും ആരോഗ്യത്തോടെയിരിക്കുന്നു.
മിസ്റ്റർ ഡാഡി ശ്രീനിഷ് അൽപം ക്ഷീണിതനാണ്. പലരും എന്നോട് കുഞ്ഞിന്റെ ചിത്രം പങ്കുവെക്കണ്ട എന്ന് പറഞ്ഞു. എന്നാൽ നിങ്ങളെല്ലാവരും എന്റെ കുടുംബമാണ്. അതിനാൽ ഈ ചിത്രം പങ്കുവെക്കുന്നു. എല്ലാവരും അനുഗ്രഹിക്കണം’ പേളി ഫേസ്ബുക്കിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക