വരുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിലുൾപ്പെടെ കോൺഗ്രസിന് വലിയ പരാജയമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി കോൺഗ്രസിനെ വിമർശിച്ചത്. അധികാര കൊതി മൂത്ത് തോന്നിയത് പോലെ സഖ്യമുണ്ടാക്കുകയാണ് കോൺഗ്രസ് എന്നും ഇത് കോൺഗ്രസിനെ കേരളത്തിലുൾപ്പെടെ ദയനീയമായി പരാജയപ്പെടുവാനുള്ള വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചു വരാനൊരുങ്ങി ഡൊണാൾഡ് ട്രംപ്, സോഷ്യൽ മീഡിയയിലേയ്ക്ക് സ്വന്തം പ്ലാറ്റ് ഫോം വഴി എത്തും
എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത് വന്നു. അസമിന്റെ വികസത്തെ കുറിച്ചോ അസമിൽ ബിജെപിയുടെ പ്രവർത്തനത്തെ കുറിച്ചോ ആണ് പ്രധാനമന്ത്രിയുടെ ആശങ്ക എന്നാണ് താൻ കരുതിയതെന്നും എന്നാൽ 22 വയസ്സുള്ള ഒരു പെൺകുട്ടി (ദിശ രവി)യുടെ ട്വീറ്റിനെ കുറിച്ചാണ് അദ്ദേഹം പറയുന്നതെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അസമിൽ പ്രളയത്തിൽ അകപ്പെട്ട ജനങ്ങളേക്കാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശങ്ക 22 വയസ്സുള്ള പെൺകുട്ടി ചെയ്തൊരു ട്വീറ്റിലാണ്. പ്രളയത്തിൽ അകപ്പെട്ട ജനങ്ങളെ കുറിച്ചും അഞ്ച് ചെറുപ്പക്കാർക്ക് ജീവൻ നഷ്ടമായ പൗരത്വ പ്രതിഷേധത്തെ കുറിച്ചും അദ്ദേഹം വ്യാകുലപ്പെടാത്തതെന്തേ എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
ഏറ്റവും കൂടുതൽ സന്തോഷം ഫിൻലാന്റിൽ..; പിന്നിലായി ഇന്ത്യ, പട്ടിക ഇങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക