സിനിമയില്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്യുന്നത് ഭാര്യയ്ക്ക് ഒരു ബുദ്ധിമുട്ടാവാറില്ലെ എന്ന് നിരവധി പേര് പല അഭിമുഖങ്ങളിലായി ചോദിച്ചിട്ടുണ്ടെന്ന് നടന് ടൊവിനോ തോമസ്.
അത്തരം ചോദ്യങ്ങളും, സംശയങ്ങളും ഉണ്ടാവുന്നത് കപട സദാചാരത്തിന്റെ കാഴ്ച്ചയിലൂടെ അതിനെ കാണുന്നത് കൊണ്ടാണെന്നും ടൊവിനോ പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘കള’യുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റില്‍ വെച്ചായിരുന്നു ടൊവിനോ ഇക്കാര്യം സൂചിപ്പിച്ചത്.
സിനിമയില്‍ വയലന്‍സ് കാണിക്കുന്ന സീനുകള്‍ എല്ലാവരും കൈയ്യടിച്ച് കാണുകയും. അതേസമയം ഒരു കെട്ടിപിടിക്കുന്നതോ, ഉമ്മ വെക്കുന്നതോ ആയ സീനുകള്‍ വരുമ്പോള്‍ കണ്ണുപൊത്തുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ഇതുവരെ മനസിലായിട്ടില്ല.
രണ്ട് പേര് തമ്മിലുള്ള പ്രണയ രംഗത്തെ വൃത്തികേടായി കാണുകയും, ഒരാളെ അടിച്ച് കൊല്ലുന്ന സീനിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ കാര്യം എന്താണ്. അതുകൊണ്ട് തന്നെ കളയിലെ ഇന്റിമേറ്റ് സീനിന്റെ മേക്കിങ്ങ് വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ട്.
അത്തരം സീനുകള്‍ എങ്ങിനെയാണ് ചിത്രീകരിക്കുന്നതെന്ന് പ്രേക്ഷകര്‍ക്ക് മനസിലാക്കി കൊടുക്കാനാണ് അതെന്നും ടൊവിനോ വ്യക്തമാക്കി.
‘സിനിമയിലെ ഇന്റിമേറ്റ് സീനുകളുടെ ഒരു മേക്കിങ്ങ് വീഡിയോ ഞാന്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. അത് ഞാന്‍ സിനിമയുടെ റിലീസിന് ശേഷം സമൂഹമാധ്യമത്തില്‍ പങ്കുവെക്കാം. എന്റെ അടുത്ത് പലരും അഭിമുഖങ്ങളില്‍ പല മണ്ടന്‍ ചോദ്യങ്ങളും ചോദിച്ചിട്ടുണ്ട്.
അത്തരം സീനുകള്‍ ചെയ്യുന്ന സമയത്ത് വീട്ടില്‍ ഭാര്യയ്ക്ക് ബുദ്ധിമുട്ടാവില്ലെ?, അങ്ങനെ ചെയ്യുന്നത് ശരിയാണോ? എന്നൊക്കെ ചോദിച്ചിട്ടുണ്ട്. സിനിമയില്‍ ഒരാള്‍ മറ്റൊരാളെ അടിച്ച് കൊല്ലുന്ന വയലന്‍സ് സീനുകളൊക്കെ കാണുന്ന സമയത്ത് നമ്മള് കൈയ്യടിച്ച് അതൊക്കെ കാണും.
അതേസമയം ഒന്ന് കെട്ടിപ്പിടിക്കുകയോ, ഉമ്മ വെക്കുകയോ ചെയ്യുന്ന സീനൊക്കെ വൃത്തിക്കേട് എന്ന് പറയുന്നതിന്റെ കാര്യം എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ഒരു പ്രണയ രംഗം കാണുമ്പോള്‍ കണ്ണ് പൊത്തുകയും, വയലന്‍സ് കാണുമ്പോള്‍ കൈയ്യടിക്കുകയും ചെയ്യുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല.
അത് ഭയങ്കരമായ കപട സദാചാരത്തിന്റെ കാഴ്ച്ച ആള്ക്കാര്ക്കെവിടെയോ ഉള്ളത് കൊണ്ടാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് മെയ്ക്കിങ്ങ് വീഡിയോക്ക് വേണ്ടി ഞാന്‍ ഒരു ചെറിയ ബിറ്റ് ഷൂട്ട് ചെയ്യിപ്പിച്ചത്.
ഒരിക്കലും ഇന്റിമേറ്റ് സീനുകള്‍ അഭിനയിക്കുന്ന സമയത്ത് നടനെയും നടിയെയും ഒരു മുറിയിലാക്കി ക്യാമറ വെച്ച് റോള്‍ ചെയ്ത് എന്തെങ്കിലും കാണിച്ചോ എന്ന് പറഞ്ഞ് ഓടിപോകുന്ന പരിപാടിയല്ല.
ഇത് സിനിമയിലെ മറ്റ് സീനുകള്‍ പോലെ തന്നെ കോറിയോഗ്രഫി ചെയ്തിട്ടുള്ള സീനുകളാണ്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക