ആലുവയിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്. പെൻഷൻ വിഷയം ചർച്ച ചെയ്യാനെന്ന പേരിൽ കുടുംബശ്രീ അംഗങ്ങളെ യോഗത്തിന് എത്തിക്കുന്നുവെന്നാണ് പരാതി.
മന്ത്രി പങ്കെടുക്കുന്ന ആലുവയിലെ യോഗത്തിനെത്തണമെന്ന് എഡിഎസ് അദ്ധ്യക്ഷയുടെ ശബ്ദരേഖ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. കുടുംബശ്രീ വാട്സ്പ് ഗ്രൂപ്പുകളിലാണ് പ്രചാരണം. എന്നാൽ ആലുവയിലെ യോഗം പെൻഷൻ വിഷയം ചർച്ച ചെയ്യാനല്ല, മറിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ യോഗമാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
കുടുബശ്രീ കൂട്ടായ്മകളെ തെറ്റിദ്ധരിപ്പിച്ച് യോഗത്തിനെത്തിക്കുന്നുവെന്നും യുഡിഎഫ് പരാതിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക