കളിക്കുന്നതിനിടെ ധാന്യം സംഭരിക്കുന്ന പത്തായത്തില് കുടുങ്ങി അഞ്ചു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചതായി റിപ്പോർട്ട്. സംഭവം രാജസ്ഥാനിലെ ബിക്കാനീറില്‍ ഹിമ്മത് സാഗർ ഗ്രാമത്തിലാണ്. മരിച്ചത് സേവറാം, രവീന, പൂനം , രാധ, മാലി എന്നിവരാണ്. എല്ലാവര്ക്കും പ്രായം എട്ടുവയസ്സില്‍ താഴെയാണ്. കാലിയായ പത്തായത്തിലേക്ക് ഓരോ കുട്ടികളും എടുത്തുചാടുകയായിരുന്നു. പത്തായത്തിന്റെ വാതില്‍ അടഞ്ഞതിനാല്‍ പുറത്തു കടക്കാനായില്ല.
ഏറ്റുമുട്ടല്‍; നാലു ലഷ്കര്‍ ഭീകരരെ സുരക്ഷ സേന വധിച്ചു
ഇതോടെ ശ്വാസംമുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പത്തായത്തിനുള്ളില്‍ ബോധക്ഷയരായി കുട്ടികളെ കണ്ടെത്തിയത് അമ്മ നടത്തിയ തെരച്ചിലിലാണ്. ഉടന്‍ തന്നെ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക