കോൺഗ്രസിൽ കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി നിന്ന് രാജിവച്ചു. കൂടാതെ എല്ലാ പാർട്ടി പദവികളും രാജിവച്ചു.
കൽപറ്റ സീറ്റ് സംബന്ധിച്ച് പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു അവർ. വളരെ അധികം നാളുകളായി ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്ന് റോസക്കുട്ടി വ്യക്തമാക്കി. നാല് പതിറ്റാണ്ടുകൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. കോൺഗ്രസ് ഇപ്പോൾ സ്ത്രീകളോട് കാണിക്കുന്ന അവഗണന അംഗീകരിക്കാനാത്തതാണെന്നും അതിൽ വലിയ നിരാശയുണ്ടെന്നും റോസക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക