വൺപ്ലസ് ഇന്ത്യയിലെ വൺപ്ലസ് 9 പ്രോയുടെ വിൽപ്പനയെ കുറിച്ച് കാര്യങ്ങൾ ഇപ്പോൾ കമ്പനി വ്യക്തമാക്കി കഴിഞ്ഞു. വൺപ്ലസ് 9 സീരീസിൻറെ ടോപ്പ് എൻഡ് മോഡൽ ഏപ്രിൽ 1 ന് രാജ്യത്ത് വിൽപ്പനയ്ക്കെത്തും.
ഇത് ആമസോൺ ഇന്ത്യയിലും വൺപ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഈ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡ് പ്രൈം അംഗങ്ങൾക്കായി നേരത്തെയുള്ള വിൽപ്പന പ്രഖ്യാപിച്ചു.
ആദ്യകാല പ്രൈം ആക്സസ് വിൽപ്പന മാർച്ച് 31 ന് ആമസോൺ.ഇൻ വെബ്സൈറ്റിൽ നടത്തും.
ലോഞ്ച് ഓഫറിൻറെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പാർച്ചസിനും, ഇഎംഐ ഇടപാടുകൾക്കും ഉപഭോക്താക്കൾക്ക് 4,000 രൂപ വരെ കിഴിവ് ലഭിക്കും.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ “നോട്ടിഫൈ മി” എന്ന പ്ഷൻ ഉപയോഗിച്ച് വൺപ്ലസ് 9 പ്രോ ഇപ്പോൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ രണ്ട് വേരിയന്റുകളിലാണ് വൺപ്ലസ് 9 പ്രോ വരുന്നത്.
64 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും 64,999 രൂപ നിരക്കിൽ സ്മാർട്ട്ഫോണിൻറെ ബേസിക് മോഡലിൽ ലഭ്യമാണ്. ടോപ്പ് എൻഡ് മോഡലിൽ 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും 69,999 രൂപ നിരക്കിൽ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക