Home ASTROLOGY ഈ വിഷുവർഷം നിങ്ങൾക്കെങ്ങനെ? ഓരോ നാളുകാരുടെയും വിഷുഫലം അറിയാം

ഈ വിഷുവർഷം നിങ്ങൾക്കെങ്ങനെ? ഓരോ നാളുകാരുടെയും വിഷുഫലം അറിയാം

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

ദുരിതങ്ങൾ അകന്നു മിക്ക കാര്യങ്ങളിലും വിജയവും അഭിമാനവും പ്രശസ്‌തിയും പ്രതീക്ഷിക്കാം. അപ്രതീക്ഷിത ധനാഗമന സാധ്യത കാണുന്നു. ഉന്നത വ്യക്തികളുടെ സഹകരണത്തിലൂടെ ഉയർച്ചകൾ ഉണ്ടാകാം. പിതാവിന് ഉയർച്ചയും സ്ഥാനമാനങ്ങളും ലഭിക്കുന്നതാണ്. സമൂഹത്തിൽ പ്രായാധിക്യമുള്ളവർക്ക്‌ വേണ്ടി പ്രവർത്തിച്ചും മതാത്മീയ വഴിയിലൂടെയും സമൂഹത്തിൽ ഉയർന്ന പദവി ലഭിക്കുകയും അതിലൂടെ ലാഭവും ഉയർച്ചകളും ലഭിക്കുന്നതാണ്. 2021 ബുധൻറെ വർഷമായതിനാൽ 3 ഉം 6 ഉം ഭാവാധിപത്യത്തിന്റെ ഫലങ്ങളും എഴുത്തുകുത്തുകളിലൂടെയും സംസാരത്തിലൂടെയും പ്രശസ്‌തിയും ലഭിക്കുന്നതാണ്.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ആഗ്രഹത്തിനൊത്ത ഫലം ഒരു പരിധി വരെ പ്രതീക്ഷിക്കാം. കർമ്മഫലമായിരിക്കാം ലഭിക്കുക. മറ്റൊരാളുടെ സഹായത്താൽ പേരും പ്രശസ്‌തിയും നേടിയെടുക്കാൻ സാധിക്കും. മറ്റൊരാളിന്റെ കീഴിൽ അടിമയെപ്പോലെ ജോലി എടുക്കാൻ താൽപര്യക്കുറവും ധന ദുർവ്യയവും നടത്തുന്നതാണ്. സ്വയം തൊഴിലിൽ താൽപര്യവും മറ്റുള്ളവരുടെ സാമ്പത്തിലൂടെ തൊഴിൽ ലഭ്യതയും കാണുന്നു. രാഷ്ട്രത്തിന്റെ പ്രശംസയ്ക്ക് പാത്രമായ തൊഴിൽ ചെയ്യുകയും കൂട്ട് കെട്ടിലൂടെ നിരവധി പേർക്ക് പ്രയോജനകരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. 2021 ബുധന്റെ വർഷമായതിനാൽ 2 ഉം 5 ഉം ഭാവാധിപ

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ശാസ്ത്ര സാങ്കേതിക രംഗത്തുള്ളവർക്ക് പ്രശസ്‌തി. സമ്പത്ത് സ്ഥിരതയില്ലായ്‌മ കാണുന്നു. പ്രണയ ബന്ധത്തിൽ ആകൃഷ്ടരാവാം. താമസ സ്ഥലം മാറി താമസിക്കുകയും തന്മൂലം ഗുണാനുഭവം ലഭിക്കുന്നതുമായിരിക്കും. തൊഴിലിലൂടെ നേട്ടങ്ങൾ ലഭിക്കും. പൂർവിക കുടുംബസ്വത്ത് ലഭിക്കാൻ അർഹത കൂടുതൽ ഉണ്ടാകുന്നതാണ്. വിദേശ സമ്പത്തും ഭൂലാഭവും പ്രതീക്ഷിക്കാം. പിതാവിന് വിദേശത്ത് ഉന്നത സ്ഥാനലബ്‌ധിയും അതുവഴി കുടുംബത്തിന് വലിയ സാമ്പത്തിക നേട്ടങ്ങളും ലഭിക്കുന്നതാണ്. കുടുംബമഹിമയും ആഡംബരജീവിതവും ലഭിക്കും. വിവാഹിതർക്ക് സന്തോഷകരമായ ജീവിതം ലഭിക്കും. 2021 ബുധന്റെ വർഷമായതിനാൽ ലഗ്നവും 4 -ആം ഭാവവും സംബന്ധിച്ച കാര്യങ്ങൾ ലഭിക്കുന്നതാണ്.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)

അന്യരുടെ നിയന്ത്രണത്തിനൊത്തു ജീവിക്കേണ്ടി വരുന്നതാണ്. എങ്കിലും രാജയോഗപ്രദമായ കാലഘട്ടമാണ്. സാമ്പത്തികമായി ദൗർബല്യാവസ്ഥയിലായ ഇവർക്ക് ചെറിയൊരാശ്വാസം ലഭിക്കുന്നതാണ്. ചില സമയത്തു മറ്റുള്ളവർക്ക് ഒരു ബാധ്യതയാവുകയും മുഖം നോക്കാതെ മറുപടി പറയുന്നത് വിരോധത്തിന് കാരണമാകുകയും ചെയ്യാം . പങ്കാളിയിൽ നിന്നും സഹായങ്ങൾ പ്രതീക്ഷിക്കാം. നിയമം കൈകാര്യം ചെയ്യുന്നവർക്ക് കാലം അനുകൂലം. 2021 ബുധന്റെ വർഷമായതിനാൽ 3 -ആം ഭാവം കൊണ്ടുള്ള ഗുണാനുഭവങ്ങൾ ലഭിക്കുകയും എഴുത്തുകുത്തിലൂടെയും പ്രശംസയും കുടുംബ വിവാഹ സുഖം നന്നായിരിക്കുകയും ചെയ്യും.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ദുഷ്പേര് ദോഷത്തിന് സാധ്യതയുള്ളതിനാൽ സൂക്ഷിക്കേണ്ടതാണ്. മതവിശ്വാസത്തിൽ കൂടുതൽ താൽപര്യം കാണിക്കുന്നതാണ്. മൂത്ത സഹോദരങ്ങളുമായി ചേർന്ന് ബിസിനസ്സ് പങ്കാളിത്തത്തിൽ ഏർപ്പെടും. വിദേശ തൊഴിലിലൂടെയൊ പങ്കാളിയുടെ ബിസിനസ്സിലൂടെയും ധനവരവ് കൂടുതൽ പ്രതീക്ഷിക്കാം. മാനസിക ബുദ്ദിമുട്ട് ഉണ്ടാകാനുള്ള അവസരം വന്നു ചേരാനിടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. സമൂഹത്തിൽ അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. 2021 ബുധന്റെ വർഷമായതിനാൽ 2 ഉം 11 ഉം ഭാവാധിപന്റെ ഗുണാനുഭവം ലഭിക്കുന്നതാണ്.

Also Read :   സംസ്ഥാനത്ത് കനത്ത മഴ തുടരും; അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം നാളെയോടെ ചുഴലിക്കാറ്റായി രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

സമ്പത്തിനും ഭവനത്തിനും യോഗവും ഉണ്ടാകുന്നതാണ്. 4, 7, 5 ഉം 6 ഉം ഭാവത്തിന്റെ ഉയർച്ചകൾ ലഭിക്കുന്നതാണ്. യഥാർഥ ശത്രുവിനെ മനസിലാക്കാൻ അവസരം വന്നു ചേരും. പങ്കാളിയുടെ ധനവ്യയം നിയന്ത്രിക്കേണ്ട സാഹചര്യം ഉണ്ടാവാം. സ്ത്രീകളിൽ നിന്നും പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതാണ്. രാജയോഗപ്രദമായ ജീവിതാനുഭവങ്ങൾ പ്രതീക്ഷിക്കാം. 2021 ബുധന്റെ വർഷമായതിനാൽ ലഗ്നത്തിന്റെയും 10 -ആം ഭാവത്തിന്റെയും ഫലങ്ങൾ അനുഭവത്തിൽ വരും.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

കാര്യതടസ്സം ഉണ്ടാകുന്നതാണ്. ധനവരവും സഹോദര ഗുണവും പ്രതീക്ഷിക്കാം. മനഃശാന്തി കുറവും 50 നു മുകളിലുള്ളവർക്ക് കാലം മോശമായിരിക്കും. കൃഷി സംബന്ധമായ കാര്യങ്ങളിൽ താൽപര്യം കൂടുകയും അതുമായി ബന്ധപ്പെട്ടവരുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യും. സർക്കാർ മേഖലയിൽ കൂടുതൽ ശോഭിക്കുകയും അംഗീകാരങ്ങൾക്ക് പാത്രമാകുകയും ചെയ്യും. എഴുത്തിലും സ്‌പോർട്സിലും താൽപര്യം കൂടുകയും അതുമായി ബന്ധപ്പെട്ട് യാത്രകൾ നടത്തുകയും ചെയ്യേണ്ടി വരും. ബുധന്റെ വർഷമായതിനാൽ (2021) 9 ഉം 12 ഉം ഭാവത്തെ സംബന്ധിച്ച ഗുണങ്ങൾ ലഭിക്കാം.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

സമ്പത്തും മനഃശാന്തിയും ഉണ്ടാകും. കുംഭം, മകരം, ധനു, മീനം രാശിയുടെ ജാതക പ്രകാരമുള്ള ഫലങ്ങൾ ലഭിക്കുന്നതാണ്. തൊഴിലിൽ ഉയർച്ചയും മൊത്തത്തിൽ എല്ലാവരുമായും സഹകരണ മനോഭാവം പുലർത്തി സന്തോഷ ജീവിതം ലഭിക്കും. വാക്ചാതുര്യത്തോടെ സംസാരിച്ച് കാര്യസാധ്യം ലഭിക്കും. അർഹതപ്പെട്ട പൂർവിക സ്വത്ത് ലഭിക്കുകയും ചെയ്യും. ഗവേഷകർക്ക് അതിലൂടെ പ്രശസ്‌തി ലഭിക്കുന്നതാണ്. ശത്രുക്കളിൽ നിന്നും വിജയം കൈവരിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർക്ക് കാലം അനുകൂലമായിരിക്കും. ബുധന്റെ (2021) വർഷമായതിനാൽ 8 ഉം 11 ഉം ഭാവാധിപത്യമുള്ളതിനാൽ നല്ല കാര്യങ്ങൾ നടപ്പിൽ വരും.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

എല്ലാവരുമായും സഹകരിച്ച് പരിസരവാസികളോടും കുടുംബവുമായും യോജിച്ച് പോകുന്നതാണ്. ധനവും സമ്പത്തും വന്നു ചേരും. ഈശ്വര വിശ്വാസത്തിലും യോഗയിലും താൽപര്യം കൂടും. മാധ്യമങ്ങളിൽ തിളങ്ങും. സർക്കാർ തലത്തിൽ ബഹുമാനം ലഭിക്കും. 25 നും 50 നും മധ്യേ വയസ്സുള്ളവർക്ക് ഐശ്വര്യപ്രദമായ ജീവിതമായിരിക്കും. തൊഴിൽ സ്ഥലത്ത് ചതിയരുള്ളതിനാൽ സൂക്ഷിക്കേണ്ടതാണ്. ജീവിത പങ്കാളിയിൽ നിന്ന് ഉത്തരവാദിത്തമുള്ള പ്രവർത്തികൾ വഴി മേന്മകൾ ലഭിക്കും. കലാകാരന്മാർക്കും കണക്കെഴുത്തുകാർക്കും കാലം അനുകൂലം. അറിയപ്പെടാത്ത പല സ്ഥലത്തും യാത്ര നടത്തേണ്ട അവസരം വന്നു ചേരും. 2021 ബുധന്റെ വർഷമായതിനാൽ 7 ഉം 10 ഉം , ലഗ്നം 4, 2, 3 ഭാവ ഫലം അനുഭവപ്പെടും.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

പല വഴികളിലൂടെ ധനവും സമ്പത്തും വന്നു ചേരുന്നതാണ്. മൂത്ത സന്താനങ്ങൾക്ക് പഠിത്തത്തിൽ ഉന്നതിയും ഉപരിപഠനത്തിനും സാധ്യതയും തൊഴിൽ നേട്ടവും ഉണ്ടാവാം . ധന ചെലവ് വർധിക്കും, പൊതുജന കാര്യങ്ങൾക്കായി ധനം കൂടുതൽ ചെലവഴിക്കും. കുടുംബജീവിതം സന്തോഷപ്രദമായിരിക്കും. പ്രായത്തിൽ കൂടുതൽ പക്വത കാണിക്കും. പിതാവിന് ഐശ്വര്യപൂർണ്ണമായ ജീവിതമായിരിക്കും. 2021 ബുധന്റെ വർഷമായതിനാൽ 6, 9 ഭാവാധിപത്യമുള്ള ഫലങ്ങൾ കൂടുതൽ ലഭിക്കും.

Also Read :   ഉന്നാവ് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിന് അധികൃതർ തങ്ങളെ ബലിയാടാക്കുന്നു; 14 സർക്കാർ ഡോക്ടർമാർ രാജിവെച്ചു

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

സമ്പത്ത്, ധനം എന്നിവയ്ക്ക് നല്ല സമയമാണ്. ഇവ രണ്ടിനും വേണ്ടി ചെയ്യുന്ന കാര്യങ്ങളെല്ലാം ജയത്തിൽ കലാശിക്കും. ഇണ അധികാരം ചെലുത്തുന്നവരും അന്തസ്സിനൊത്ത് പെരുമാറുന്നവരുമായിരിക്കും. ഏതു കാര്യവും നേർവഴികൾ മാത്രം ചിന്തിച്ച് പെരുമാറുന്ന അവസ്ഥ കൈവരും. ആതിഥ്യ മര്യാദ കാത്തു സൂക്ഷിക്കും. അച്ഛനുമായി നല്ല സ്‌നേഹബന്ധത്തിലായിരിക്കും. ചില തടസ്സങ്ങൾ ജീവിതത്തിൽ നേരിടേണ്ടി വരും. തൊഴിലിൽ ഉയർച്ചകൾ പ്രതീക്ഷിക്കാം. 2021 ബുധന്റെ വർഷമായതിനാൽ 5 ഉം 8 ഉം ഭാവാധിപത്യത്തിലെ കാര്യങ്ങൾ കൂടുതൽ നടക്കും.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

ഭാഗ്യാനുഭവങ്ങളും നല്ല ആരോഗ്യവും താമസ്സ സ്ഥലം മാറ്റവും പ്രതീക്ഷിക്കാം. ഗവേഷകർക്ക് കാലം അനുകൂലം. സന്താനങ്ങൾക്ക് നല്ല അനുഭവങ്ങളും ലഭിക്കുന്നതാണ്. നല്ല കുടുംബജീവിതം നയിക്കും. മൂത്ത സഹോദരങ്ങളുടെയും കൂട്ടുകാരുടെയും സഹായത്താൽ സുഖജീവിതം നയിക്കാൻ സാധിക്കുന്നതാണ്. തൊഴിലിലൂടെ ധനാഗമനം പ്രതീക്ഷിക്കാം. ഒന്നിലും സംതൃപ്‌തി കണ്ടെത്താത്ത പ്രകൃതമായതിനാൽ ഒന്നല്ലെങ്കിൽ മറ്റൊന്ന് വിചാരിച്ച് എപ്പോഴും ജീവിതം അലോഹ്യപ്പെടുത്തിക്കൊണ്ടിരിക്കും. സ്വയം വിഷമിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന പ്രവണതയായിരിക്കും. 2021 ബുധന്റെ വർഷമായതിനാൽ 4 ഉം 7 ഉം ഭാവത്തെ സംബന്ധിച്ച കാര്യങ്ങൾ കിട്ടുക കുറവാണ്.

കടപ്പാട്: മനോരമ