എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തു. സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ അഭിഭാഷകൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. സന്ദീപ് നായരുടെ പരാതി മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്നായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് സന്ദീപിന്റെ അഭിഭാഷൻ പരാതി നൽകിയിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
പരാതി ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. നേരത്തേയും ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതി സ്വപ്ന സുരേഷിനെ നിർബന്ധിച്ചുവെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക