വയനാട് :എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘1000 ജനകീയ ഹോട്ടല്‍’ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായി. വയനാട് വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 1000-ാമത്തെ ജനകീയ ഹോട്ടല്‍ തുറന്നത്.
20 രൂപയ്ക്ക് ഊണ് നല്കുന്ന ജനകീയ ഹോട്ടലുകളിലൂടെ ഇതുവരെ 2.6 കോടി ആളുകള്‍ക്ക് ഭക്ഷണം നല്‍കിക്കഴിഞ്ഞു. അവയില്‍ 7,68,300 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ ജനകീയ ഹോട്ടലുകള്‍ക്ക് ഒരു ഊണിന് 10 രൂപ വച്ച് സബ്സിഡി നല്‍കുമെന്ന് പറഞ്ഞ പ്രകാരം 24.72 കോടി രൂപ കുടുംബശ്രീയ്ക്ക് വിതരണം ചെയ്തും കഴിഞ്ഞു.
ലോക പട്ടിണി സൂചികയില്‍ താഴേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന രാജ്യത്ത് വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന്റെ ഭാഗമായിരുന്നു 2020-21 ബജറ്റില്‍ പ്രഖ്യാപിച്ച ജനകീയ ഹോട്ടലുകള്‍.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സിവില്‍ സപ്ലൈസ് വകുപ്പും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ വിജയമാണ് ബജറ്റ് വര്‍ഷത്തില്‍ തന്നെ 1000 ഹോട്ടലുകള്‍ പൂര്‍ത്തീകരിക്കാനായതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക