ഈച്ച, ബാഹുബലി തുടങ്ങി വലിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം എസ്എസ് രാജമൗലി ഒരുക്കുന്ന ചിത്രമാണ് ‘ആർആർആർ’. ബാഹുബലിയുടെ ഒന്നാംഭാഗത്തിന് ശേഷം രണ്ടാംഭാഗം തീർത്ത തരംഗവും വലുതായിരുന്നു. ശേഷം പുതിയ ചിത്രവുമായി രാജമൗലി വീണ്ടും എത്തുമ്പോൾ ആവേശത്തിലാണ് മലയാളികളുൾപ്പെടെയുള്ള ആരാധകർ. സിനിമയുടെ ചിത്രങ്ങളും പോസ്റ്ററുകളും ഇതിനോടകം തന്നെ അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്നു.
നടന് കുഞ്ചാക്കോ ബോബനും സൈജു കുറുപ്പിനും എതിരെ നിയമനടപടിക്കൊരുങ്ങി രാഹുല്‍ ഈശ്വര്‍
സിനിമയുടെ വടക്കേ ഇന്ത്യയുടെ വിതരണാവകാശം പെൻമൂവീസ് സ്വന്തമാക്കിയതായാണ് വിവരം. താരങ്ങൾ തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. എത്ര തുകയ്ക്കാണ് ഇടപാട് നടന്നതെന്ന് വ്യക്തമായിട്ടില്ല. പത്ത് ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ജൂനിയർ എൻ.ടി.ആർ, രാം ചരൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക