സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയാണ് അനുശ്രീ. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ഒരു രസകരമായ ചിത്രമാണ് വൈറലാകുന്നത്.
സ്വന്തം പേരിൽ ഒരു റോഡ് തന്നെ ഉണ്ട് എന്ന് പറയുകയാണ് അനുശ്രീ.
കേരളത്തിൽ ഒരിടത്ത് ‘അനുശ്രീ റോഡ്’ എന്ന് പേരുള്ള സ്ഥലമുണ്ട്. (എറണാകുളം ജില്ലയിലെ മുടക്കുഴ ഗ്രാമപഞ്ചായത്തിലാണ് മേൽപ്പറഞ്ഞ അനുശ്രീ റോഡുള്ളത്. പച്ച പെയിന്റ് അടിച്ച്, അതിൽ വെളുത്ത അക്ഷരങ്ങളിൽ അനുശ്രീ റോഡ് എന്ന് വ്യക്തമായി എഴുതിയിട്ടുമുണ്ട്.
‘പിന്നല്ല’ എന്ന് ക്യാപ്ഷനും കൊടുത്തിട്ടുണ്ട്.
2019ൽ പുറത്തിറങ്ങിയ ‘പ്രതി പൂവങ്കോഴിയാണ്’ അനുശ്രീയുടെ ഏറ്റവും അടുത്തു തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക