ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ പ്രണയഗാനത്തിന്റെ ടീസര്‍ പുറത്ത്. കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും അഭിനയിച്ച പ്രണയഗാനത്തിന്റെ ടീസര്‍ കല്യാണി പ്രിയദര്‍ശന്റെ പിറന്നാള്‍ ദിനത്തിലാണ് പുറത്തെത്തിയതെന്നതാണ് ഏറെ ശ്രദ്ധേയം.
കണ്ണില്‍ എന്റെ കണ്ണെറിഞ്ഞ് കാണണം എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനത്തിന്റെ ടീസര്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സൂപ്പര്‍ ഹിറ്റായി.
മലയാളത്തില്‍ വിനീത് ശ്രീനിവാസനും മറ്റുഭാഷകളില്‍ കാര്‍ത്തിക്കും ഒപ്പം ശ്വേത മോഹനും സിയ ഉള് ഹക്കും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കുറച്ച് ദിവസം മുന്‍പ് മരയ്ക്കാറിലെ കുഞ്ഞ് കുഞ്ഞാലി എന്ന ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു.ഗാനം മലയാളത്തില്‍ മാത്രമല്ല, തമിഴ്, തെലുങ്കു, കന്നട, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.
ഹരി നാരായണന്റെ വരികള്‍ക്ക് റോണി റാഫേലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഗാനത്തിന്റെ വീഡിയോയില്‍ കുഞ്ഞാലിയുടെ ചെറുപ്പം കാലത്തെ സീനുകളുടെ ചിത്രങ്ങളാണ് കൊടുത്തിരിക്കുന്നത്. പ്രണവ് മോഹന്‍ ലാലാണ് കുഞ്ഞാലി മരക്കാറിന്റെ ചെറുപ്പം ചിത്രത്തില്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക