മലപ്പുറം മൂത്തേടത്ത് സിപിഎം – കോണ്‍ഗ്രസ് സംഘർഷമെന്ന് റിപ്പോർട്ട്. സംഘർഷത്തിൽ ഡിവൈഎഫ്ഐ – കോണ്‍ഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. സംഘർഷത്തിൽ കലാശിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ തർക്കമാണ്.
കോഴിക്കോട് ലീഗ് പ്രവർത്തകന്റെ സ്റ്റേഷനറി കട കത്തിച്ചു
സംഘര്‍ഷമുണ്ടായത് ഇന്ന് ഉച്ചയോടെയാണ്. നേരത്തെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കുന്ന അന്ന് കോണ്‍ഗ്രസ് – സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് പരിഹരിച്ചു. എന്നാൽ ഇന്ന് വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു.
ഡിവൈഎഫ്ഐ മൂത്തേടം മേഖലാ സെക്രട്ടറി ക്രിസ്റ്റി ജോണ്‍ ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. ക്രിസ്റ്റി ജോണ്‍ ആശുപത്രിയിലാണ്.
അതേസമയം കോണ്‍ഗ്രസ് ആരോപിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് അജയുടെ കടയിലേക്ക് ക്രിസ്റ്റി ജോണ്‍ വരികയും സംഘര്‍ഷമുണ്ടാവുകയും ചെയ്തുവെന്നാണ്. മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്നും ഇവര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക